Fri. Jul 11th, 2025
തിരുവനന്തപുരം:

 
മുഖ്യമന്ത്രി പിണറായി വിജയന് തിങ്കളാഴ്ച രാത്രി ഭീഷണി സന്ദേശം ലഭിച്ചു. ഫോണിലൂടെയാണ് സന്ദേശം ലഭിച്ചത്.

ഭീഷണി സന്ദേശം വന്ന് അല്പസമയത്തിനുള്ളിൽത്തന്നെ ഭീഷണി മുഴക്കിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്തു. കായംകുളം ചേരാവള്ളി സ്വദേശിയാണ് പിടിയിലായത്. എന്നാൽ തന്റെ ഫോൺ മൂന്നു ദിവസം മുൻപ് നഷ്ടപ്പെട്ടു എന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. മൊഴിയെടുത്തശേഷം പോലീസ് ഇയാളെ വിട്ടയച്ചു.

ഈ സംഭവത്തെത്തുടർന്ന് തിരുവനന്തപുരത്തെ പ്രധാന സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കി.