കൊച്ചി:
സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്‌ന സുരേഷിനെയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെയും ഒരുമിച്ചിരുത്തി എന്‍ഐഎ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങള്‍ പുറത്ത്. ലൈഫ് മിഷനിലെ കമ്മീഷനെകുറിച്ച് അറിയില്ലായിരുന്നുവെന്ന് ശിവശങ്കർ എന്‍ഐഎയ്ക്ക് മൊഴി നല്‍കി. യൂണിടെക്കില്‍ നിന്ന് ഒരു കോടി കമ്മീഷൻ കിട്ടിയത് ശിവശങ്കറിനോട് പറഞ്ഞിട്ടില്ലെന്ന് സ്വപ്ന സുരേഷും ആവർത്തിച്ചു.
സ്വപ്നയുമായുള്ള കൂടിക്കാഴ്ചകൾ വ്യക്തിപരമാണെന്നും കളളക്കടത്തുമായി ബന്ധമില്ലെന്നും ശിവശങ്കർ വ്യക്തമാക്കി. ഇരുവരും തമ്മിലുളള കൂടിക്കാഴ്ചകളുടെ തീയതികളിലും വ്യക്തത വരുത്തി. സ്വര്‍ണം പിടിച്ച ശേഷം സ്വപ്‌ന തന്നെ വിളിച്ചിരുന്നു എന്ന് ശിവശങ്കര്‍ സമ്മതിക്കുന്നുണ്ട്. എന്നാല്‍ താന്‍ സ്വപ്‌നയ്ക്ക് അനുകൂലമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് ശിവശങ്കറിന്റെ മൊഴി.