തിരുവനന്തപുരം:
കേരളത്തില്‍ ഇന്ന് 6,477 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയുടെ ഓഫീസ് വാർത്താകുറിപ്പിലൂടെ അറിയിച്ചു. തിരുവനന്തപുരം 814, മലപ്പുറം 784, കോഴിക്കോട് 690, എറണാകുളം 655, തൃശൂര്‍ 607, കൊല്ലം 569, ആലപ്പുഴ 551, കണ്ണൂര്‍, പാലക്കാട് 419 വീതം, കോട്ടയം 322, കാസര്‍ഗോഡ് 268, പത്തനംതിട്ട 191, ഇടുക്കി 114, വയനാട് 74 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 635 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 198 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 5418 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 713 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
80 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 19, തിരുവനന്തപുരം 14, എറണാകുളം 9, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, കാസര്‍ഗോഡ് 6 വീതം, പാലക്കാട് 5, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് 3 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 10 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3481 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,057 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് നിലവിലുള്ള ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 652 ആയി.