Thu. Jan 23rd, 2025

തിരുവനന്തപുരം:

ഭരണപക്ഷത്തിന്റെ അനീതിക്കും അഴിമതിക്കും കൂട്ടുനില്‍ക്കുന്നതല്ല പ്രതിപക്ഷത്തിന്റെ ധര്‍മ്മമെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താനൊഴിച്ച് നാട്ടിലുള്ളവര്‍ക്കെല്ലാം പ്രത്യേക മാനസികാവസ്ഥയെന്ന് ഒരാള്‍ പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥമെന്താണെന്നും അദ്ദേഹം ചോദിച്ചു. അഴിമതിയെ കുറിച്ച്  മാധ്യമപ്രവര്‍ത്തകരും പ്രതിപക്ഷ നേതാവും ചോദിച്ചപ്പോൾ നിങ്ങള്‍ക്ക് പ്രത്യേക മാനസികാവസ്ഥയാണെന്നാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. ഇത് ചൂണ്ടിക്കാട്ടിയാണ് രമേശ് ചെന്നിത്തലയുടെ വിമർശനം.

അതേസമയം ലൈഫ്മിഷന്‍ ഇടപാടിന്റെ ധാരണാപത്രം ഇന്നലെ രാത്രി തനിക്ക് ലഭിച്ചുവെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. ലൈഫുമായി ബന്ധപ്പെട്ട് റെഡ്ക്രസന്റുമായുള്ള ധാരണാപത്രത്തിന്റെ കോപ്പി ആവശ്യപ്പെട്ട് ഒന്നരമാസമായിട്ടും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ലൈഫ് മിഷന്‍ ടാസ്‌ക് ഫോഴ്സിലെ പ്രത്യേക ക്ഷണിതാവ് പദവി ചെന്നിത്തല രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ധാരണാപത്രത്തിന്റെ കോപ്പി അദ്ദേഹത്തിന് കൈമാറിയത്.

By Athira Sreekumar

Digital Journalist at Woke Malayalam