Mon. Dec 23rd, 2024
ഡൽഹി:

സുപ്രധാനമായ ബില്ലുകള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ പ്രതിപക്ഷം നടത്തിയ പ്രകടനം സഭക്ക് അപമാനകരമാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. പ്രതിപക്ഷത്തിനു രാഷ്ട്രീയം ദിശാബോധം ഇല്ലാതായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക ബില്ലിനെതിരേയും മറ്റ് വിഷയങ്ങള്‍ക്കെതിരേയും പാര്‍ലമെന്റില്‍ അഭിപ്രായം പറയാമെന്നിരിക്കെ അവര്‍ സഭ ബഹിഷ്‌കരിക്കുകയാണ് ചെയ്തത്. അഭിപ്രായങ്ങള്‍ പറയുന്നതില്‍ നിന്ന് തങ്ങൾ ആരെയും പുറത്താക്കിയിട്ടില്ലെന്ന് ജാവദേക്കർ അഭിപ്രായപ്പെട്ടു.

കർഷക ബിൽ പാസാക്കുന്നതിനിടെ രാജ്യസഭയിൽ പ്രതിഷേധിച്ച കേരള എം.പിമാർ അടക്കം എട്ട് പേരേ ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. സഭാ നടപടിക്രമം സംബന്ധിച്ച ബുക്ക് എടുത്തെറിയുന്ന സംഭവം വരെയുണ്ടായി. ഇതിന് പിന്നാലെയാണ് പ്രതിപക്ഷം പാര്‍ലമെന്റിന് പുറത്ത് പ്രധിഷേധം നടത്തിയത്. 

By Athira Sreekumar

Digital Journalist at Woke Malayalam