Mon. Dec 23rd, 2024

തിരുവനന്തപുരം:

ഉപയോഗശൂന്യമായ പഴയ വാഹനങ്ങൾ ഫുഡ്ട്രക്കുകളാക്കി മാറ്റി കെഎസ്ആർടിസി. മിൽമയുമായി സഹകരിച്ച് നിർമിച്ച ആദ്യ ഫുഡ്ട്രക്ക് തിരുവനന്തപുരം തമ്പാനൂരിലാണ് സ്ഥാപിച്ചിരിക്കുന്നത്. കെഎസ്‍ആർടിസിയുടെ ഫുഡ് ട്രക്കിന്റെ ചിത്രങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

 

ഫുഡ് ട്രക്കിന്റെ ഭാഗമായി ‌‌കൂടുതൽ പേർക്ക് തൊഴിൽ നൽകാൻ സാധിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഈ മാതൃകയിൽ കൂടുതൽ വിൽപനകേന്ദ്രങ്ങൾ സ്ഥാപിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam