Sun. Jan 19th, 2025

തിരുവനന്തപുരം:

പാലാരിവട്ടം പാലത്തിന്‍റെ  പുനർനിർമാണം അടുത്ത മാസം ആരംഭിക്കുമെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരൻ. ഒമ്പത് മാസത്തിനുള്ളില്‍ പണി പുര്‍ത്തിയാക്കാന്‍ സാധിക്കും എന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ സംസാരിച്ചതിനെ തുടർന്നാണ് ഇ. ശ്രീധരൻ നിർമാണ മേൽനോട്ടം ഏറ്റെടുക്കാമെന്ന് സമ്മതിച്ചത്. പാലം നിർമിക്കാൻ ഡിഎംആർ സിയ്ക്ക് സര്‍ക്കാര്‍ പണം നൽകേണ്ടതില്ല. കാരണം സർക്കാരിന് മടക്കി നൽകാനുള്ള 17.4 കോടി രൂപ ഡിഎംആർസിയുടെ അക്കൗണ്ടിൽ ഉണ്ടെന്നും ആ പണം ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കുമെന്നും ഇ ശ്രീധരൻ വ്യക്തമാക്കി.

By Binsha Das

Digital Journalist at Woke Malayalam