Wed. Jan 22nd, 2025

കൊച്ചി:

കൃഷിമന്ത്രി വി എസ് സുനില്‍കുമാറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ആരോ​ഗ്യനില തൃപ്തികരമാണെന്നാണ് ഔദ്യോഗിക വിവരം. മന്ത്രിയുമായി കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയവരോട് നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. സംസ്ഥാനത്ത് ഇത് മൂന്നാം തവണയാണ് ഒരു മന്ത്രിക്ക് ബാധിക്കുന്നത്. നേരത്തെ, മന്ത്രിമാരായ തോമസ് ഐസക്, ഇ പി ജയരാജൻ എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam