തിരുവനന്തപുരം:
സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ സംഘം വട്ടിയൂര്‍ക്കാവിലെ സി-ആപ്റ്റില്‍ പരിശോധന നടത്തുന്നു. യുഎഇ കോണ്‍സുലേറ്റില്‍ നിന്നെത്തിച്ച മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട രേഖകളാണ് കൊച്ചിയിൽ എന്‍ഐഎ പരിശോധിക്കുന്നത്. യുഎഇ കോൺസുലേറ്റിൽ നിന്ന് ഖുർ ആൻ എത്തിച്ചത് സി. ആപ്റ്റിലായിരുന്നു. മാർച്ച് 24ൽ ആയിരുന്നു ഖുർ ആൻ എത്തിച്ചത്. എന്‍ഐഎ സംഘം ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തും. സി ആപ്റ്റിലെ സ്റ്റോറിന്‍റെ ചുമതലയുള്ള ജീവനക്കാരനെ കസ്റ്റഡിയിലെടുത്ത് എന്‍ഐഎ സംഘം ചോദ്യം ചെയ്യുകയാണ്.
യുഎഇ കോണ്‍ലുലേറ്റേില്‍ നിന്ന് സി-ആപ്റ്റിന്റെ വാഹനത്തിലാണ് മതഗ്രന്ഥങ്ങള്‍ മലപ്പുറത്തേക്ക് കൊണ്ടുപോയിരുന്നത്. കഴിഞ്ഞ ദിവസം കസ്റ്റംസ് ഈ വാഹനങ്ങളിലെ ഡ്രൈവര്‍മാരെ ചോദ്യം ചെയ്തിരുന്നു