Wed. Jan 22nd, 2025

കൊച്ചി:

സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ നാല് ദിവസത്തേക്ക്  എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. എല്ലാ ദിവസവും സ്വപ്നയ്ക്ക് ബന്ധുക്കളെ കാണാന്‍ അനുമതി നല്‍കിയിട്ടുണ്ട്. കൊച്ചിയിലെ എന്‍ഐഎ കോടതിയാണ് അന്വേഷണസംഘത്തിന്റെ അപേക്ഷ പരിഗണിച്ച് സ്വപ്നയെ കസ്റ്റഡിയില്‍ വിട്ടത്.

അതേസമയം, സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് എടുത്ത കേസില്‍ മറ്റൊരു പ്രതിയായ സന്ദീപ് നായര്‍ക്കും ജാമ്യം അനുവദിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് ജാമ്യം നല്‍കിയത്.

 

 

By Binsha Das

Digital Journalist at Woke Malayalam