Mon. Dec 23rd, 2024
ഡൽഹി:

ഉത്തരേന്ത്യയിൽ കർഷക സമരം വ്യാപകമാകുകയാണ്. പഞ്ചാബിൽ യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ഡൽഹിയിലേക്ക് ട്രാക്ടർ റാലി തുടങ്ങി. സമരം ഏറ്റെടുക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ കോൺഗ്രസ് നേതൃയോഗം ഇന്ന് ഡൽഹിയിൽ ചേരും. അതേസമയം രാജ്യത്ത് കർഷക സമരം നടന്നിട്ടില്ലെന്ന് ആഭ്യന്തര സഹമന്ത്രി രാജ്യസഭയിൽ പറഞ്ഞു

ഡൽഹിയുടെ അയൽ സംസ്ഥാനങ്ങളിലാണ് സമരം രൂക്ഷമായിരിക്കുന്നത്. പഞ്ചാബിൽ ആരംഭിച്ച സമരം ഹരിയാനയിലേക്കും ഛത്തീസ്ഗഡ്, ബീഹാർ എന്നീ സംസ്ഥാനങ്ങളിലേക്കും കടന്നിരിക്കുകയാണ്. പഞ്ചാബിൽ യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ഡൽഹിയിലേക്ക് ട്രാക്ടർ റാലി മുന്നേറുകയാണ്. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ബരീന്ദർ സിങ്ങ് ധില്ലന്‍റെ നേതൃത്വത്തിലാണ് റാലി. ഹരിയാനയിലെ അംബാല ജിന്ദ്, സോനിപ്പറ്റ് എന്നിവിടങ്ങളിൽ 17 സംഘടനകളാണ് സമരത്തിന് നേതൃത്വം നൽകുന്നത്.