Mon. Dec 23rd, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് ആദ്യമായി കൊവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു. മരിച്ചത് ഡോ. എം എസ് ആബ്ദീനാണ്. രോഗ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇദ്ദേഹം ജോലി ചെയ്തിരുന്നത് തിരുവനന്തപുരം അട്ടക്കുളങ്ങര മണക്കാട് കെബിഎം ക്ലിനിക്കിലായിരുന്നു.

കഴിഞ്ഞ ആഴ്ച വരെ സേവനം അനുഷ്ഠിച്ചിരുന്നു ആബ്ദീൻ. ശനിയാഴ്ച വരെ ആശുപത്രിയിൽ രോഗികളെ പരിശോധിച്ച ഇദ്ദേഹത്തിന് തിങ്കളാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. കിംസ് ആശുപത്രിയിലായിരുന്നു ചികിത്സ. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.

കടുത്ത ന്യൂമോണിയയും ഉണ്ടായിരുന്നു. സംസ്ഥാനത്ത് കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ദിനംപ്രതി കൊവിഡ് ബാധിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണം നൂറിനോട് അടുത്താണ്.