Mon. Dec 23rd, 2024
കുവൈത്ത് സിറ്റി:

യുഎസ് പ്രസിഡന്റിന്റെ ‘ദി ലീജിയന്‍ ഓഫ് മെറിറ്റ് ഡിഗ്രി ചീഫ് കമാന്‍ഡര്‍’ നേടിയ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹിനെ അഭിനന്ദിച്ച് ഡെപ്യൂട്ടി അമീറും കിരീടാവകാശിയുമായ ശൈഖ് നവാഫ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹ്. കുവൈത്ത് അമീറിനെ അഭിനന്ദനമറിയിച്ചുകൊണ്ടുള്ള സന്ദേശം ഡെപ്യൂട്ടി അമീര്‍ വെള്ളിയാഴ്ചയാണ് അയച്ചത്.

തികച്ചും അര്‍ഹമായ ഈ നേട്ടത്തില്‍ കുവൈത്ത് അമീറിനെ കുവൈത്ത് സര്‍ക്കാരും ജനങ്ങളും ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നെന്ന് ശൈഖ് നവാഫ് സന്ദേശത്തില്‍ അറിയിച്ചു. അതേസമയം, ഭീകരവാദത്തിന് എതിരായ പോരാട്ടത്തില്‍ കുവൈത്ത് നല്‍കിയ പിന്തുണ വിലമതിക്കാനാവാത്തതാണെന്ന് വൈറ്റ് ഹൗസ് ബഹുമതി സമ്മാനിച്ചുകൊണ്ട് അഭിപ്രായപ്പെട്ടു. സമാനതകളില്ലാത്തതാണ് കുവൈത്ത് അമീറിന്റെ നേതൃത്വത്തില്‍ 40 വര്‍ഷമായി തുടരുന്ന നയതന്ത്ര വൈദഗ്ധ്യമെന്നും പശ്ചിമേഷ്യയിലെ സങ്കീര്‍ണമായ പല പ്രശ്‌നങ്ങളും പരിഹരിക്കുന്നതില്‍ ഇത് നിര്‍ണായകമായെന്നും വൈറ്റ് ഹൗസ് കൂട്ടിച്ചേര്‍ത്തു.

 

By Arya MR