30 C
Kochi
Sunday, September 19, 2021
Home Tags White House

Tag: White House

വൈറ്റ് ​​ഹൗസ് മിലിറ്ററി ഓഫീസിന് മലയാളി മേധാവി

വാഷിം​ഗ്ടൺ:മലയാളിയായ മജു വർഗീസിനെ വൈറ്റ് ​​ഹൗസ് മിലിറ്ററി ഓഫീസ് ഡയറക്ടറായി പ്രസിഡന്‍റ് ജോ ബൈഡൻ നിയമിച്ചു. വൈറ്റ് ഹൗസിലെ സൈനിക ഏകോപനം, പ്രസിഡന്‍റിന്‍റെ ഔദ്യോഗിക യാത്രകൾ, അടിയന്തിര വൈദ്യസഹായത്തിനുള്ള ഒരുക്കങ്ങൾ എന്നീ ചുമതലകളെല്ലാം മിലിറ്ററി ഓഫീസിന്റെ കീഴിൽ വരും. ജോ ബൈഡൻ, കമല ഹാരിസ് സ്ഥാനാരോഹണ ചടങ്ങിന്‍റെ ചുമതല വഹിച്ചിരുന്നു. ബൈഡന്‍റെ വിശ്വസ്തനായ...

വൈറ്റ്ഹൗസിൽ ഇരുപതോളം പദവികളിൽ ഇന്ത്യൻ വംശജർ

വാഷിങ്ടൻ:അമേരിക്കയിലെ ജനസംഖ്യയുടെ ഒരു ശതമാനം മാത്രമെങ്കിലും ഇന്ത്യൻ സമൂഹത്തിന് ജോ ബൈഡൻ ഭരണകൂടത്തി‍ൽ അഭിമാനകരമായ പ്രാതിനിധ്യം. നാമനിർദേശം ചെയ്യപ്പെട്ടിരിക്കുന്ന 20 ഇന്ത്യൻ വംശജരിൽ വൈറ്റ്ഹൗസ് സമുച്ചയത്തിലെ വിവിധ വകുപ്പുകളിലായി ഉന്നതപദവികളിലുള്ളത് നീര ഠണ്ഡൻ ഉൾപ്പെടെ 17 പേരാണ്. 13 പേർ വനിതകൾ.

ട്രംപിന് മാരക വിഷം അടങ്ങിയ കത്ത് അയച്ച സംഭവം: സ്ത്രീ അറസ്റ്റില്‍

വാഷിംഗ്ടൺ : അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് മാരക വിഷമടങ്ങിയ കത്ത് അയച്ചെന്ന് സംശയിക്കുന്ന സ്ത്രീ അറസ്റ്റില്‍. കാനഡയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോകുമ്പോഴാണ് സ്ത്രീ പിടിയിലായത്. അറസ്റ്റ് ചെയ്യുമ്പോള്‍ അവരുടെ കയ്യില്‍ തോക്കുണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അന്വേഷണം തുടരുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.റിസിന്‍ എന്ന...

അമേരിക്കൻ ഉന്നത ബഹുമതി നേടിയ കുവൈത്ത് അമീറിന് അഭിനന്ദനങ്ങളുമായി കുവൈത്ത് കിരീടാവകാശി

കുവൈത്ത് സിറ്റി: യുഎസ് പ്രസിഡന്റിന്റെ 'ദി ലീജിയന്‍ ഓഫ് മെറിറ്റ് ഡിഗ്രി ചീഫ് കമാന്‍ഡര്‍' നേടിയ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹിനെ അഭിനന്ദിച്ച് ഡെപ്യൂട്ടി അമീറും കിരീടാവകാശിയുമായ ശൈഖ് നവാഫ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹ്. കുവൈത്ത് അമീറിനെ അഭിനന്ദനമറിയിച്ചുകൊണ്ടുള്ള സന്ദേശം ഡെപ്യൂട്ടി അമീര്‍ വെള്ളിയാഴ്ചയാണ് അയച്ചത്.തികച്ചും...

ട്രംപിന്റെ വാർത്താ സമ്മേളനത്തിനിടെ വെടിവെയ്പ്

യുഎസ്:യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് മുന്നില്‍ വെടിവെയ്പ്. വാര്‍ത്താസമ്മേളനം നിര്‍ത്തി ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥർ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി. ആയുധധാരിയായ ഒരാളെ വൈറ്റ് ഹൗസിന് പുറത്തുവച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ചെന്നും,ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെന്നും വെെറ്റ് ഹൗസ് അറിയിച്ചു. വൈറ്റ്...

ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വിനെ ചൊല്ലി വൈറ്റ് ഹൗസിൽ വാഗ്‌വാദം മുറുകുന്നു

വാഷിംഗ്‌ടൺ: മലേറിയയ്ക്ക് ഉപയോഗിക്കുന്ന ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വിന്‍ മരുന്ന് കൊവിഡ് 19ന് ഫലപ്രദമാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്‌ക്ക് പിന്നാലെ വാദപ്രതിവാദങ്ങളും കൊഴുക്കുന്നു. കഴിഞ്ഞ ദിവസമാണ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളെ കാണുമ്പോള്‍ ട്രംപ് വീണ്ടും മലേറിയ മരുന്നിനെ പുകഴ്ത്തിയത്. താൻ, ഈ മരുന്ന് ഉപയോഗിക്കുന്നതുകൊണ്ടാണ് രോഗപ്രതിരോധശേഷി കൈവരിച്ചതെന്നായിരുന്നു ട്രംപിന്റെ...

വൈറ്റ് ഹൗസ് കൊവിഡ് ദൗത്യസംഘത്തിലെ ഉന്നത ഉദ്യോഗസ്ഥരും ക്വാറന്‍റീനില്‍

വാഷിംഗ്‌ടൺ: വൈറ്റ്ഹൗസിലെ കൊവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്​ നേതൃത്വം ​വഹിക്കുന്ന ഡോ. ആന്റണി ഫൗസി അടക്കമുള്ള മൂന്ന് ഉന്നത ഉദ്യോഗസ്ഥർ ക്വാറന്‍റീനില്‍. ഡോ. ഫൗസി കൂടാതെ ഡിസീസ് കണ്‍ട്രോൾ ആന്റ് പ്രിവൻഷൻ സെന്റർ ഡയറക്ടർ ഡോ. റോബർട്ട് റെഡ്ഫീൽഡ്, ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മീഷണർ സ്റ്റീഫൻ ഹാൻ എന്നിവരാണ് ക്വാറന്റീൽ പ്രവേശിച്ചിരിക്കുന്നത്. കൊവിഡ് ബാധിതനുമായി സമ്പർക്കം...

ന്യൂയോർക്ക് ടൈംസും വാഷിംഗ്‌ടൺ പോസ്റ്റും വൈറ്റ് ഹൗസിൽ നിന്ന് ബഹിഷ്‌കരിക്കുമെന്ന് ട്രംപ്

വാഷിംഗ്‌ടൺ:  പ്രമുഖ ദിനപത്രങ്ങളായ ന്യൂയോർക്ക് ടൈംസും  വാഷിംഗ്ടൺ പോസ്റ്റും വൈറ്റ് ഹൗസിൽ നിന്ന് ബഹിഷ്കരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ പത്രങ്ങൾ വ്യാജമായതിനാലാണ് വൈറ്റ് ഹൗസ് അവ ബഹിഷ്കരിക്കുന്നതെന്നാണ് ട്രംപിന്റെ വാദം. അമേരിക്കൻ മാധ്യമങ്ങൾക്കെതിരായി അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ആക്രമണമാണിത്.തിങ്കളാഴ്ച രാത്രി ഫോക്സ്, ന്യൂസ് അവതാരകൻ സീൻ ഹാനിറ്റിക്ക് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്."മാധ്യമങ്ങൾ അഴിമതി...

പരിസ്ഥിതിയ്ക്കായ് പതിനാറുകാരിയുടെ നേതൃത്വത്തിൽ വൈറ്റ് ഹൗസ്സിനുമുന്നിൽ വിദ്യാർത്ഥികളുടെ ജാഥ

വാഷിംഗ്‌ടൺ: അങ്ങനെ ആ പതിനാറുകാരിയും കൂട്ടരും, വൈറ്റ് ഹൗസിനു മുൻപിലും എത്തിയിരിക്കുകയാണ് പരിസ്ഥിതി സംരക്ഷണമെന്ന ആവശ്യവുമുന്നയിച്ചു. പരിസ്ഥിതി പ്രവര്‍ത്തകയായി അറിയപ്പെട്ടുതുടങ്ങിയിരിക്കുന്ന പതിനാറുകാരി ഗ്രേറ്റ തുംബെര്‍ഗും സംഘവുമാണ്, കഴിഞ്ഞ ദിവസം കാലാവസ്ഥാ വ്യതിയാനത്തിനും ആഗോള താപനത്തിനുമെതിരെ അമേരിക്കയുള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വൈറ്റ് ഹൗസിനു മുന്നിൽ സമരം ചെയ്തത്. സമരറാലിയില്‍...

കനത്ത മഴയില്‍ വാഷിങ്ടന്‍ വെള്ളത്തില്‍ മുങ്ങി

വാഷിങ്ടന്‍:  കനത്ത മഴയെത്തുടർന്ന് യു.എസ്. തലസ്ഥാനമായ വാഷിങ്ടന്‍ ഡി.സി. വെള്ളത്തില്‍ മുങ്ങി. ഒരു മാസം പെയ്യേണ്ട മഴയാണ് ഒറ്റ ദിവസം പെയ്തത്. അതാണ് തലസ്ഥാനത്തു വെള്ളപ്പൊക്കം ഉണ്ടാകാന്‍ കാരണം. തിങ്കളാഴ്ച രാവിലെയുണ്ടായ വെള്ളപ്പൊക്കത്തില്‍ വൈറ്റ് ഹൗസിലും വെള്ളം കയറി.റോഡുകളിലും പാളങ്ങളിലും വെള്ളം നിറഞ്ഞതിനെ തുടര്‍ന്നു റോഡ്, റെയില്‍ ഗതാഗതം...