31 C
Kochi
Wednesday, August 12, 2020
Home Tags IPL

Tag: IPL

രാജസ്ഥാന്‍  റോയല്‍സ് ഫീല്‍ഡിങ് പരിശീലകന് കൊവിഡ് 

ജയ്പൂര്‍: രാജസ്ഥാന്‍  റോയല്‍സ് ഫീല്‍ഡിങ് പരിശീലകന്‍ ദിശന്ത് യാഗ്നിക്കിന് കൊവിഡ് സ്ഥിരീകരിച്ചു.  ഐപിഎല്ലിനായി യുഎഇയിലേക്ക് പോകുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.  രാജസ്ഥാന്‍ റോയല്‍സ് ഫ്രാഞ്ചൈസി തന്നെയാണ് പരിശീലകന് കൊവിഡ് സ്ഥിരീകരിച്ച വാർത്ത പുറത്തുവിട്ടത്. എന്നാൽ, യാഗ്നിക്ക് താരങ്ങളുമായി സമ്പർക്കം പുലർത്തിയിട്ടില്ലെന്നും രാജസ്ഥാൻ റോയൽസ് അറിയിച്ചു. താരങ്ങളുടെ...

ഐപിഎല്‍ അടുത്ത മാസം 19 മുതല്‍ യുഎഇയില്‍

മുംബൈ: ഐപിഎല്‍ മല്‍സരങ്ങള്‍ യുഎഇയില്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. അടുത്തമാസം 19 മുതല്‍ നടക്കുന്ന മത്സരങ്ങളുടെ ഫെെനല്‍ നവംബര്‍ 10നാണ്. ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലായാണ് മല്‍സരങ്ങള്‍. ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മല്‍സരങ്ങള്‍ നടക്കുക. ടീമില്‍ പരമാവധി 24 താരങ്ങളെ ഉള്‍പ്പെടുത്താം. ആദ്യഘട്ടത്തില്‍ കാണികള്‍ക്ക് പ്രവേശനമില്ല. രണ്ടാം ഘട്ടത്തില്‍...

വിവോയുമായുള്ള ഐപിഎല്‍ കരാര്‍ റദ്ദാക്കില്ലെന്ന് ബിസിസിഐ 

മുംബൈ: ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും ചൈനീസ് കമ്പനിയായ വിവോയുമായുള്ള കരാര്‍ റദ്ദാക്കാന്‍ സാധ്യതയില്ലെന്ന സൂചന നല്‍കി ബിസിസിഐ ജോയിന്‍റ് സെക്രട്ടറി ജയേഷ് ജോര്‍ജ്. രണ്ടായിരത്തി ഒരുന്നൂറ്റി തൊണ്ണൂറ്റി ഒമ്പത് കോടി രൂപയാണ് വിവോയുടെ ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ്. ഈ പണത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്നത് ആഭ്യന്തരക്രിക്കറ്റിന്റെ വികസനത്തിന് വേണ്ടിയാണെന്നും കരാറിൽ...

ലോകകപ്പ് നീട്ടിവെയ്ക്കാൻ സമ്മർദ്ദം ചെലുത്തില്ല: ബിസിസിഐ

മുംബൈ: കൊവിഡിനെ തുടർന്ന് മാറ്റിവെച്ച ഐപിഎല്‍ നടത്താനായി ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് നീട്ടിവെയ്ക്കാൻ ഒരിക്കലും ഐസിസിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തില്ലെന്ന് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍. ലോകകപ്പ് അടുത്തവര്‍ഷത്തേക്ക് മാറ്റിവെച്ചാല്‍ ഐപിഎല്‍ നടത്താമെന്ന നിര്‍ദേശമുയര്‍ന്ന  സാഹചര്യത്തിലാണ് ബിസിസിഐയുടെ ഈ മറുപടി.ലോകകപ്പ് നടത്താനാകുമെന്ന് ഓസീസ് ക്രിക്കറ്റ് ബോർഡിന് ആത്മവിശ്വാസമുണ്ടെങ്കില്‍ അവര്‍ക്ക് അതുമായി മുന്നോട്ടുപോകാമെന്നും കാണികളെ പ്രവേശിപ്പിക്കാതെ മത്സരം നടത്തണോ മുന്‍നിശ്ചയപ്രകാരം ടൂര്‍ണമെന്റുമായി...

ഐപിഎല്ലിലെ മികച്ച ക്യാപ്റ്റനെയും താരങ്ങളെയും തെരഞ്ഞെടുത്തു

മുംബൈ: കൊവിഡ് പശ്ചാത്തലത്തിൽ  ഐപിഎല്ലിന്റെ പതിമൂന്നാം പതിപ്പ് മാറ്റിവെച്ചിരിക്കുകയാണെങ്കിലും ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റനെയും താരങ്ങളെയും സ്റ്റാർ സ്പോർട്സ് തെരഞ്ഞെടുത്തു.  11 സീസണില്‍ പത്തിലും ചെന്നൈ സൂപ്പര്‍ കിംഗ്സിനെ പ്ലേ ഓഫിലേക്ക് നയിക്കുകയും മൂന്ന് തവണ കിരീടം നേടിക്കൊടുക്കുകയും ചെയ്ത എംഎസ് ധോനിയെയും,  മുംബൈ ഇന്ത്യന്‍സിന്  നാലു തവണ...

പൗരത്വ നിയമ വിരുദ്ധ ട്വീറ്റ്; മുൻ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കറെ കമന്റേറ്റർ സ്ഥാനത്ത് നിന്ന് നീക്കിയെന്ന് റിപ്പോർട്ട്

മുംബൈ:ബിസിസിഐ കമന്‍റേറ്റര്‍ പട്ടികയില്‍ നിന്ന് മുന്‍താരം സഞ്ജയ് മഞ്ജരേക്കറെ ഒഴിവാക്കിയെന്ന് റിപ്പോർട്ട്. സിഎഎ വിരുദ്ധ സമരങ്ങളെ പിന്തുണച്ച് മഞ്ജരേക്കറുടെ ട്വീറ്റിന്റെയും രവീന്ദ്ര ജഡേജയെയും ഹർഷ ഭോഗ്‌ലെയെയും വിമർശിച്ചതിന്റെയും പേരിലാണ്  മഞ്ജരേക്കറെ പുറത്താക്കിയതെന്ന് മുംബൈ മിറർ റിപ്പോർട്ട് ചെയ്യുന്നു. ഐപിഎല്ലിലെ സ്ഥിരം കമന്‍റേറ്റര്‍മാറിൽ ഒരാളായിരുന്ന മഞ്ജരേക്കർ വരുന്ന ഐപിഎല്ലിൽ...

കൊറോണ മഹാമാരിയിൽ പ്രതിസന്ധിയിലായി ഐപിഎല്ലും 

മുംബൈ:കോവിഡ് 19 ഭീതിയിൽ ഇന്ത്യയിലേക്കുള്ള എല്ലാ വിസകളും കേന്ദ്രസർക്കാർ റദ്ദാക്കിയ സാഹചര്യത്തിൽ ഐപിഎല്ലും അനിശ്ചിതത്വത്തിൽ. സന്ദര്‍ശക വിസകള്‍ റദ്ദാക്കിയതോടെ വിദേശതാരങ്ങള്‍ക്ക് ഐപിഎല്ലില്‍ കളിക്കാനായി ഇന്ത്യയിലെത്താനാവില്ല. ആയതിനാൽ ഐപിഎല്‍ താരലേലത്തില്‍ വന്‍തുക നല്‍കി സ്വന്തമാക്കിയ താരങ്ങളില്ലാതെ ഐപിഎൽ ആദ്യഘട്ടം ടീമുകള്‍ക്ക് കളിക്കേണ്ടിവരുമെന്നാണ് സൂചന.

ഗ്രൗണ്ട് ഫീ ഉയര്‍ത്തിയ നടപടി; ഐപിഎല്‍ ടീം ഉടമകള്‍ പ്രതിഷേധത്തിൽ

ന്യൂഡല്‍ഹി:ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്‍റെ പുതിയ സീസണില്‍ ഓരോ മത്സരത്തിനും സംസ്ഥാന അസോസിയേഷന് നല്‍കേണ്ട തുക ഉയര്‍ത്തിയതില്‍ ടീം ഉടമകള്‍ പ്രതിഷേധത്തില്‍. കഴിഞ്ഞ സീസണ്‍ വരെ ഓരോ മത്സരത്തിനും ടീം ഉടമകള്‍ 30 ലക്ഷം രൂപയായിരുന്നു സംസ്ഥാന അസോസിയേഷന്‍ നല്‍കേണ്ടിയിരുന്നു. ഇത്തവണ അത് 20 ലക്ഷം കൂട്ടി...

കൊറോണയെ നേരിടാന്‍ ബിസിസിഐ; താരങ്ങള്‍ ഹസ്തദാനം ചെയ്യില്ല, പകരം  നമസ്‌തേ

ന്യൂഡല്‍ഹി:കൊറോണ വൈറസിനെതിരേ എല്ലാ വിധ മുന്‍കരുതലുകളും തങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞതായും ഐപിഎല്ലിനെ ഇത് ഒരു തരത്തിലും ബാധിക്കില്ലെന്നും ബിസിസി ഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. ഐപിഎല്ലിനിടെ കഴിയുന്നതും കാണികളുമായോ, പുറമെ നിന്നുള്ളവരുമായോ ശാരീരിക സമ്പര്‍ക്കം പുലര്‍ത്താതിരിക്കാന്‍ കളിക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വൈറസ് പെട്ടന്ന് പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ തന്നെ ആരാധര്‍ക്കു...

ഐപിഎല്ലിന് കൊറോണ ഭീഷണിയില്ലെന്ന് ബിസിസിഐ

ന്യൂഡല്‍ഹി: ലോകമെങ്ങും കൊറോണ വെെറസ് ബാധ പടരുന്ന സാഹചര്യത്തില്‍ ടോക്കിയോ ഒളിമ്പിക്സ് പോലും ആശങ്കയിലാണ്. എന്നാല്‍ ഐപിഎല്ലിന് ഭീഷണിയല്ലെന്ന് ബിസിസിഐ വ്യക്തമാക്കി. ഇന്ത്യയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയും ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേലും അറിയിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍  മാര്‍ച്ച് 29ന് നടക്കുന്ന...