Fri. Jul 18th, 2025
തിരുവനന്തപുരം:

യുഎഇ കോണ്‍സുലേറ്റ് വഴി ഈന്തപ്പഴം ഇറക്കുമതി ചെയ്ത സംഭവത്തില്‍ കസ്റ്റംസ് സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടും.  തീരുവ ഇളവിന്‍റെ കാര്യത്തിലാണ് വിശദീകരണം തേടുക.  ദുബായിൽ നിന്ന് യുഎഇ കോൺസുലേറ്റ് വഴി പതിനേഴായിരം കിലോ ഈന്തപ്പഴം കൊണ്ടുവന്ന സംഭവത്തില്‍ കസ്റ്റംസ് കേസെടുത്തിരുന്നു.

2016 മുതൽ പലപ്പോഴായി പതിനേഴായിരം കിലോ ഈന്തപ്പഴം കോൺസുലേറ്റിന്‍റെ പേരിൽ വന്നുവെന്ന് വേ ബിൽ പരിശോധിച്ചതിൽ നിന്ന് വ്യക്തമായിരുന്നു. കൊണ്ടുവന്നത് ഈന്തപ്പഴം തന്നെയാണോ, പുറത്ത് വിതരണം ചെയ്‍തത് അനുമതിയോടെയാണോ തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിക്കാൻ പ്രത്യേക സംഘത്തെയും ചുമതലപ്പെടുത്തും.

By Arya MR