യുഎഇ:
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം പതിപ്പിന് നാളെ യുഎഇയില്‍ തുടക്കമാകും. അബുദാബിയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സിനെ നേരിടും. രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിനെ നയിക്കുമ്പോള്‍ എം എസ് ധോണിയാണ് ചെന്നെെ സൂപ്പര്‍ കിങ്സിനെ നയിക്കുക. അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കാണികള്‍ക്ക് പ്രവേശനമില്ല.
മുംബെെ ഇന്ത്യന്‍സും ചെന്നെെ സൂപ്പര്‍ കിങ്സും തമ്മില്‍ നാളെ ഏറ്റുമുട്ടുമ്പോള്‍ അത്യധികം ആവേശത്തിലാണ് ആരാധകര്‍. ഇത്തവണ പതിവില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യന്‍ സമയം 7.30നാവും മത്സരം. സ്റ്റാര്‍ സ്പോര്‍ട്സ് ചാനലിലാവും മത്സരം തത്സമയ സംപ്രേഷണം ഉണ്ടാവുക. മുംബൈ നാല് തവണ ഐപിഎല്‍ ചാമ്പ്യന്മാരായപ്പോള് മൂന്ന് തവണ ചെന്നൈ സൂപ്പര്‍ കിങ്സും ഐപിഎല്‍ കിരീടം ചൂടിയിട്ടുണ്ട്.