Thu. Jan 23rd, 2025

തിരുവനന്തപുരം:

മന്ത്രി കെടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ തൃത്താല എംഎല്‍എ വിടി ബല്‍റാമിനെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും മര്‍ദ്ദിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എംഎൽഎയേയും പ്രവർത്തകരേയും അതിക്രൂരമായി മർദ്ദിച്ച സംഭവം പ്രാകൃതമാണെന്നും ഇതിനു പൊലീസ് മറുപടി പറയേണ്ടി വരുമെന്നും ചെന്നിത്തല മുന്നറിയിപ്പ് നൽകി. പ്രതിഷേ‌ധത്തെ ചോരയിൽ മുക്കാമെന്നു കരുതണ്ടെന്നും അതിക്രമം നടത്തുന്ന പോലീസ് നാളെ ഇതിനൊക്കെ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാവ്യാപകമായി സമരo നടത്തുന്ന യൂത്ത് കോൺഗ്രസ്, കെ.എസ്.യു, യൂത്ത് ലീഗ്, മഹിള കോൺഗ്രസ് പ്രവർത്തകരുടെ തലക്ക് ലാത്തി കൊണ്ട് അടിക്കുന്ന പ്രാകൃത നടപടിയാണ് പോലീസ് നടത്തുന്നത്. എന്നാല്‍, ഇതു കൊണ്ടൊന്നും പ്രതിപക്ഷ പ്രതിഷേധത്തെ അടിച്ചമർത്താമെന്ന വ്യാമോഹം പോലീസിനെ നിയന്ത്രിക്കുന്ന പിണറായിക്ക് വേണ്ടെന്നും ചെന്നിത്തല ഓര്‍മ്മിപ്പിച്ചു.

 

 

By Binsha Das

Digital Journalist at Woke Malayalam