Mon. Dec 23rd, 2024

കണ്ണൂര്‍:

കണ്ണൂരിൽ സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ മന്ത്രി കെടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് ജില്ലയില്‍ നടന്ന പ്രതിഷേധ സമരങ്ങളെ നേരിട്ട ടൗൺ സ്റ്റേഷനിലെ പൊലീസുകാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. മയ്യിൽ സ്വദേശിയാണ് ഇദ്ദേഹം. ഇതേ തുടര്‍ന്ന് സ്റ്റേഷനിനെ നിരവധി പൊലീസുകാർ നിരീക്ഷണത്തിൽ പോയി. സ്റ്റേഷൻ അണുവിമുക്തമാക്കുകയുംചെയ്തു.

അതേസമയം, മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഉടനീളം നടക്കുന്ന സമരങ്ങളെ രൂക്ഷമായി വിമർശിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ രംഗത്തെത്തി. 7 മാസത്തെ പ്രവർത്തനത്തിന്റെ ഫലം അപകടത്തിൽ ആക്കരുതെന്നും ആളുകളെ കൂട്ടത്തോടെ മരണത്തിന് വിട്ടു കൊടുക്കരുതെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ വൈറസിന് വ്യാപന ശേഷി കൂടുതലാണെന്ന ഗവേഷണ ഫലം ചൂണ്ടിക്കാട്ടിയാണ് ആരോഗ്യമന്ത്രിയുടെ വിമർശനം.

 

By Binsha Das

Digital Journalist at Woke Malayalam