30 C
Kochi
Monday, September 20, 2021
Home Tags Covid positive

Tag: covid positive

കോവിഡ് മറച്ചുവച്ചത് അന്വേഷിക്കാൻ മന്ത്രി നിർദേശിച്ചു

പത്തനംതിട്ട:ആറന്മുള കരുണാലയത്തിൽ കെയർടേക്കറിന് കോവിഡ് പോസിറ്റീവായിട്ടും മറച്ചുവച്ച സംഭവത്തിൽ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് കലക്ടറോട് നിർദേശിച്ചു. ജില്ലയിലെ രണ്ടു വൃദ്ധസദനങ്ങളിൽ കോവിഡ് വ്യാപനമുണ്ടായ സാഹചര്യം വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് മന്ത്രി കലക്ടർക്ക് നിർദേശം നൽകിയത്.ആറന്മുള കരുണാലയത്തിൽ കഴിഞ്ഞദിവസം ഒരാൾ മരിച്ചതിനെ തുടർന്ന് നടത്തിയ...

യുവാവിന്‍റെ സാമ്പിള്‍പോലും എടുക്കാതെ ഫലം പോസിറ്റീവ്

ഏറ്റുമാനൂര്‍:കോവിഡ് പരിശോധനയ്ക്കെത്തിയ യുവാവിന്‍റെ സാമ്പിള്‍പോലും എടുക്കാതെ ഫലം പോസിറ്റീവ് എന്ന് വിധിയെഴുതിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ഏറ്റുമാനൂര്‍ വള്ളിക്കാട് വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ പുന്നമട സ്വദേശി ജറാര്‍ഡ് ജിജി മൈക്കിളിൻെറ (45) പരാതിയിലാണ് നടപടി.സാമ്പിൾ പോലും എടുക്കാതെ കോവിഡ് രോഗിയെന്ന് പ്രഖ്യാപിച്ചത് ചോദ്യം ചെയ്ത...

കൊവിഡ് പോസിറ്റീവ് ആയ പ്രതി നഴ്സിനോട് അപമര്യാദയായി പെരുമാറി; പൊലീസ് കേസെടുത്തു

കൊച്ചി:തൃപ്പൂണിത്തുറയിലെ ഡൊമിസിലിയറി കെയർ സെന്ററിൽ കൊവിഡ് പോസിറ്റീവ് ആയ പ്രതി നഴ്സിനോട് അപമര്യാദയായി പെരുമാറിയതായി പരാതി. സംഭവത്തിൽ കോതമംഗലം കോഴിപ്പള്ളി സ്വദേശി അഖിലിനെതിരെ ഹിൽ പാലസ് പൊലീസ് കേസെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം.തൃപ്പൂണിത്തുറക്കടുത്തള്ള ഡിസിസിയിൽ വച്ച് വരാന്തയിലൂടെ നടന്നു പോകുന്നതിനിടെ നഴ്സിനെ പിന്നിൽ നിന്നും പിടിക്കാൻ ശ്രമിച്ചു എന്നാണ്...

കൊവിഡ് പോസിറ്റീവായിട്ടും ഓഫീസിലെത്തിയതിൽ വിശദീകരണവുമായി മൂവാറ്റുപുഴ ആർഡിഒ

മൂവാറ്റുപുഴ:കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച് മൂവാറ്റുപുഴ ആർഡിഒ. ആർഡിഒ എ പി കിരൺ ആണ് കൊവിഡ് പോസിറ്റീവ് ആയിട്ടും ഓഫീസിൽ എത്തിയത്. പ്രോട്ടോകോൾ ലംഘനം നടത്തിയെന്ന് സമ്മതിച്ച് ആർഡിഒ. ആന്റിജൻ ടെസ്റ്റിലാണ് പോസിറ്റീവ് ആയതെന്നും ആർടിപിസിആർ ഫലം ഇന്നലെ ലഭിച്ചതെന്നുമാണ് ആർഡിഓയുടെ ന്യായീകരണം.കൊവിഡ് പോസിറ്റീവ് ആണെന്നറിഞ്ഞിട്ടും ഓഫീസിൽ എത്തിയതിന്...

മുഖ്യമന്ത്രി മടങ്ങിയത് കൊവിഡ് പോസിറ്റീവായ ഭാര്യയ്ക്കൊപ്പം

കണ്ണൂർ/കോഴിക്കോട്:കൊവിഡ് മുക്തനായി മുഖ്യമന്ത്രി വീട്ടിൽ ക്വാറന്റീനിൽ പ്രവേശിച്ചതിനു പിന്നാലെ, മടക്കയാത്രയിലുൾപ്പെടെ അദ്ദേഹം കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന ആരോപണം ശക്തമാകുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നു മുഖ്യമന്ത്രിയെ ഡിസ്ചാർജ് ചെയ്യുമ്പോൾ ഭാര്യ കമല കൊവിഡ് പോസിറ്റീവ് ആയിരുന്നു. ഇവർ പിപിഇ കിറ്റ് ധരിക്കാതെ മാസ്ക് മാത്രം ധരിച്ചു മുഖ്യമന്ത്രിക്കൊപ്പം ഒരേ...

കുംഭമേളയില്‍ ഗംഗാ സ്നാനം ചെയ്തത് 31 ലക്ഷം പേര്‍; കൊവിഡ് പോസിറ്റീവായത് 26 പേര്‍

ഉത്തരാഖണ്ഡ്:ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഹരിദ്വാറില്‍ ഒരുക്കിയ കുംഭമേളയില്‍  പങ്കെടുത്തത് ലക്ഷണക്കണക്കിന് വിശ്വാസികള്‍. ഹര്‍ കി പൈരിയിലെ ഗംഗാ സ്നാനത്തിന്‍റെ ഭാഗമായത് 21 ലക്ഷം വിശ്വാസികളെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട്. വിവിധയിടങ്ങളില്‍ നിന്നുള്ള നിരവധിപ്പേരാണ് കുംഭമേളയില്‍ പങ്കെടുക്കാനായി ഇവിടേക്ക് എത്തിയത്. ഇവരെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടിയോടെയാണ് സ്വീകരിച്ചത്.വൈകുന്നേരം 6മണി...

കൊവിഡ്: മുഖ്യമന്ത്രിക്കും ഉമ്മൻചാണ്ടിക്കും ആരോഗ്യപ്രശ്നങ്ങളില്ല; കേരളത്തിൽ ദിവസേന 10000 കേസുകള്‍ക്ക് സാധ്യത

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും വ്യാഴ്ഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദഗ്ധ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഉമ്മന്‍ചാണ്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.വ്യാഴാഴ്ച രാത്രി 7.45 ഓടെയാണ് മുഖ്യമന്ത്രി പിണറായി വിജയനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിണറായിയില്‍ നിന്ന് ഔദ്യോഗിക...

കൊവിഡ് പോസിറ്റീവ് അറിയിച്ചില്ലെങ്കിൽ തടവും പിഴയും

അബുദാബി:കൊവിഡ് പോസിറ്റീവ് ആയവർ വിവരം ആരോഗ്യവിഭാഗത്തെ അറിയിക്കാതിരുന്നാൽ തടവും പിഴയും. രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരും അക്കാര്യം ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയത്തെ അറിയിക്കണം. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കൂടിവരുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം ശക്തമാക്കിയത്.നിയമം ലംഘിക്കുന്നവർക്ക് 10,000 മുതൽ 50,000 ദിർഹം വരെ പിഴയുണ്ടാകുമെന്ന് ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ...

കോവിഡില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം; കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കോവിഡില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നുവെന്ന സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പൊഴിയൂര്‍ തീരമേഖലയിലാണ് പണം വാങ്ങി രോഗമില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതെന്ന പരാതിയുയര്‍ന്നത്.കുളത്തൂര്‍ പഞ്ചായത്ത് പിഎച്ച്‌സി പൊഴിയൂര്‍ എന്ന പേരില്‍ മെഡിക്കല്‍ ഓഫീസറുടെയും പിഎച്ച്‌സിയുടെയും വ്യാജ...

കണ്ണൂരിൽ സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കൊവിഡ് 

കണ്ണൂര്‍:കണ്ണൂരിൽ സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ മന്ത്രി കെടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് ജില്ലയില്‍ നടന്ന പ്രതിഷേധ സമരങ്ങളെ നേരിട്ട ടൗൺ സ്റ്റേഷനിലെ പൊലീസുകാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. മയ്യിൽ സ്വദേശിയാണ് ഇദ്ദേഹം. ഇതേ തുടര്‍ന്ന് സ്റ്റേഷനിനെ നിരവധി പൊലീസുകാർ നിരീക്ഷണത്തിൽ പോയി....