Mon. Dec 23rd, 2024

കൊച്ചി:

മന്ത്രി കെ ടി ജലീലിനെ സംശയിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ആവർത്തിച്ച് മന്ത്രി എ കെ ബാലൻ. ഒരു പ്രശ്‌നവുമായി ബന്ധപ്പെട്ട് ആരെയും ചോദ്യം ചെയ്യാമെന്നും അത് നടപടിയുടെ ഭാഗം മാത്രമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഒരു പ്രശ്‌നമുണ്ടാകുമ്പോൾ രാജിവയ്ക്കണമെന്ന് പറയുന്നത് ജനാധിപത്യ വ്യവസ്ഥയിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു കുറ്റം ചെയ്ത് കോടതി ശിക്ഷിച്ചാൽ മാത്രമേ അയാൾ പ്രതിയാകൂ, ഇവിടെ ജലീലിനെതിരെ ആരോപണങ്ങൾ മാത്രമാണുള്ളതെന്നും മന്ത്രി വ്യക്തമാക്കി. ജലീൽ തെറ്റ് ചെയ്തതായി അന്വേഷണ സംഘത്തിന് തോന്നിയാൽ നടപടി സ്വീകരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കെ ടി ജലീലിനെ എൻഫോഴ്‌സ്‌മെന്റും എൻഐഎയും ചോദ്യം ചെയ്തതിന് പിന്നാലെ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്താകെ ഉയർന്ന പ്രതിഷേധങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

By Athira Sreekumar

Digital Journalist at Woke Malayalam