Tue. Apr 23rd, 2024

കൊച്ചി:

തിരുവനന്തപുരം സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ കൂടുതൽ പ്രതികൾക്ക് ജാമ്യം. പ്രതികളായ മുഹമ്മദ് അൻവർ, ഷെമീം, ജിഫ്‌സൽ എന്നിവർക്കാണ് ജാമ്യം നൽകിയത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലെ ഒൻപത്, പതിമൂന്ന്, പതിന്നാല് പ്രതികളാണിവർ. കർശന ഉപാധികളോടെയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ഇന്നലെ കേസിലെ മുഖ്യപ്രതിയായ കെ ടി റമീസിന് ജാമ്യം നൽകിയിരുന്നു. എറണാകുളം എക്കണോമിക്‌സ് ഒഫൻസ് കോടതിയാണ് ജാമ്യം നൽകിയത്. കേസിൽ പ്രധാന വാദം പൂർത്തിയായെന്നും റമീസിന് ജാമ്യം ലഭിക്കുന്നത് കേസിനെ ബാധിക്കില്ലെന്നുമാണ് കസ്റ്റംസ് വൃത്തങ്ങൾ വ്യക്തമാക്കിയത്. കസ്റ്റംസ് കേസിൽ ജാമ്യം കിട്ടിയെങ്കിലും എൻഐഎ കേസിലും പ്രതിയായതിനാൽ റമീസിന് ജയിൽ മോചിതനാകാൻ സാധിക്കില്ല.

By Athira Sreekumar

Digital Journalist at Woke Malayalam