ഡൽഹി:
കിഫ്ബിക്കെതിരെ (കേരള അടിസ്ഥാന സൗകര്യവികസന നിധി) എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നതായി കേന്ദ്രസർക്കാർ. 250 കോടി രൂപ യെസ് ബാങ്കിൽ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അന്വേഷണം നടത്തുന്നതെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂർ പാർലമെന്റിൽ വ്യക്തമാക്കി. കിഫ്‌ബി സിഇഒയ്ക്കെതിരെയും അന്വേഷണം നടക്കുന്നതായി അറിയിച്ചു. എന്നാൽ അന്വേഷണത്തിന്റെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
കിഫ്ബിക്കെതിരെ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടക്കുന്നുണ്ടോയെന്ന ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. 250 കോടി രൂപ യെസ് ബാങ്കില്‍ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് ലഭിച്ച ഒരു പരാതിയുടെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്സ്‌മെന്റ് അന്വേഷണം നടക്കുന്നത്.