Thu. Jan 23rd, 2025
തൃശൂർ:

സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനൊപ്പം സെൽഫിയെടുത്ത ആറ് വനിതാ പൊലീസുകാരെക്കുറിച്ച് ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് സ്വപ്നയുമൊത്ത് ഡ്യുട്ടിയ്ക്ക് ഉണ്ടായിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥർ സെൽഫി എടുത്തത്. കൗതുകത്തിന് പകർത്തിയതാണെന്നായിരുന്നു വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ പ്രാഥമിക വിശദീകരണം.

എന്നാൽ, ആശുപത്രി വാർഡിൽ കിടന്നപ്പോഴാണ് ചിത്രം പകർത്തിയതെങ്കിൽ പ്രശ്നം ഗുരുതരമാകും. ആയതിനാൽ, ഇവർ സ്വപ്നയ്ക്കൊപ്പം സെൽഫിയെടുത്തത് ഏത് സാഹചര്യത്തിലാണ് എന്ന് ജില്ലാ ക്രൈംബ്രാഞ്ച് പരിശോധിക്കും. പൊലീസുകാർക്ക് സ്വപ്നയുമായി അടുത്ത സൗഹൃദമുണ്ടായോ എന്ന് പരിശോധിക്കും. ഇവരുടെ ഫോൺ വിളികളും അന്വേഷണ പരിധിയിലുണ്ട്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ഇവർക്കെതിരെ അച്ചടക്ക നടപടികൾ  സ്വീകരിക്കുക.

By Arya MR