Mon. Dec 23rd, 2024

തിരുവനന്തപുരം:

മന്ത്രി കെടി ജലീലിനെതിരെ പ്രതിപക്ഷം സമരം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ അഴിമതിക്കാരെയും സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്നും ചെന്നിത്തല വിമര്‍ശിച്ചു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയിൽ നിര്‍മ്മിക്കുന്ന ഫ്ലാറ്റിന്‍റെ പദ്ധതി രേഖകൾ ആവശ്യപ്പെട്ട് വീണ്ടും മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവെന്ന നിലയിൽ പദ്ധതി രേഖകൾ ആവശ്യപ്പെട്ടിട്ട് ഒരുമാസത്തിന് ശേഷവും മറുപടി ഇല്ലാത്ത സാഹചര്യത്തിലാണ് ഇന്ന് വീണ്ടും കത്ത് നൽകാൻ തീരുമാനിച്ചതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. 

സ്വർണ്ണക്കടത്ത് കേസിൽ ആരോപണം ഉയർന്നിരിക്കുന്ന രണ്ടാമത്തെ മന്ത്രി ആരാണെന്ന് തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സർക്കാർ തന്നെ അക്കാര്യങ്ങൾ വെളിപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

By Athira Sreekumar

Digital Journalist at Woke Malayalam