Mon. Dec 23rd, 2024
തൃശൂർ:

തൃശൂർ മെഡിക്കൽ കോളേജിൽ സ്വർണ്ണക്കടത്ത് പ്രതി സ്വപ്ന സുരേഷ് ചികിത്സയിലിരിക്കെ വനിത പോലീസുകാർ ഇവർക്കൊപ്പം സെൽഫി എടുത്തത് വിവാദത്തിൽ. ആദ്യതവണ നെഞ്ചുവേദനക്ക് ചികിത്സയിൽ കഴിയവേയാണ് ത്യശൂർ സിറ്റി പൊലീസിലെ വനിത പൊലീസുകാർ സ്വപ്നക്കൊപ്പം സെൽഫിയെടുത്തത്. വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് കമ്മീഷണര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

സിറ്റി പൊലീസിലെ ആറ് വനിത പൊലീസുകാർക്ക് എതിരെയാണ് അന്വേഷണം ആരംഭിച്ചത്. സംഭവം വിവാദമായതിന് പിന്നാലെ വനിത പൊലീസുകാരെ താക്കീത് ചെയ്തിരുന്നു. കൗതുകത്തിന് സെൽഫിയെടുത്തതാനെന്നാണ് വനിത പൊലീസുകാര്‍ നൽകുന്ന വിശദീകരണം. എന്നാൽ, ഇവർ എവിടെവെച്ചാണ് സെൽഫി എടുത്തത് എന്നുള്ളതാണ് ഇപ്പോൾ അന്വേഷിക്കുന്നത്. സുപ്രധാന കേസിലെ പ്രതിക്കൊപ്പം വാര്‍ഡിനുള്ളിൽ വെച്ച് വനിതാപൊലീസുകാര്‍ ഫോട്ടോ എടുത്തത് ഗുരുതരമായ പ്രശ്നമാകും.

By Arya MR