Sun. Jan 19th, 2025

കൊച്ചി:

തിരുവനന്തപുരം വിമാനനത്താവളം വഴി സ്വർണ്ണം കടത്തിയ കേസിലെ ഡിജിറ്റൽ തെളിവുകൾ വീണ്ടെടുത്തതായി എൻഐഎ. കേസിലെ മുഖ്യ പ്രതികളായ സ്വപ്നയുടെയും സന്ദീപിന്റെയും ഫോൺ, ലാപ്ടോപ് എന്നിവയിൽ നിന്നാണ് തെളിവുകൾ വീണ്ടെടുത്തത്. വാട്സ്ആപ് ചാറ്റുകൾ അടക്കം വീണ്ടെടുത്തെന്നും 2000 ജിബി ഉണ്ടെന്നും എൻഐഎ അറിയിച്ചു. പ്രതികൾ  നടത്തിയ ഫോൺ സംഭാഷണങ്ങൾ, വിവിധ ചാറ്റുകൾ , ഫോട്ടോകൾ അടക്കമുള്ളവ വീണ്ടെടുത്തിട്ടുണ്ട്.

സി- ഡാക്കിലും ഫോറൻസിക് ലാബിലുമായി നടത്തി പരിശോധനയിലാണ് മായ്ച്ചുകളഞ്ഞ ചാറ്റുകൾ അടക്കം വീണ്ടെടുത്ത്. ഡിജിറ്റ‌ൽ തെളിവുകൾ   മുഖ്യ തെളിവാണെന്നും ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എൻഐഎ കോടതിയിൽ പറഞ്ഞു. കേസിലെ മറ്റ് പ്രതികളായ മുഹമ്മദ് ഷാഫി, അൻവർ, ഇബ്രഹീം അലി എന്നിവരുടെ ഫോണുകളിൽ നിന്നും ഡിജിറ്റൽ തെളിവുകൾ ലഭിച്ചിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam