കൊച്ചി:
മന്ത്രിയുടെ മകനും സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷുമായുള്ള ബന്ധം കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നു. തലസ്ഥാനത്ത് ഒരു ഹോട്ടലില്‍ നടത്തിയ വിരുന്നിനിടെ മന്ത്രി പുത്രനും സ്വപ്ന സുരേഷും ഒരുമിച്ചുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങളുടെ കൂടുതല്‍ വിവരങ്ങളും ഇവര്‍ തമ്മിലുള്ള ബന്ധവും പരിശോധിക്കാനാണ് അന്വേഷണ ഏജന്‍സി ഒരുങ്ങുന്നത്. വരും ദിവസങ്ങളില്‍ ഇഡി മന്ത്രിപുത്രനെ ചോദ്യം ചെയ്യുമെന്നാണ് സൂചന. മന്ത്രിയുടെ മകന്‍റെ യുഎഇയിലെ വീസാ കുരുക്ക് പരിഹരിച്ചത് അന്ന് കോൺസുലേറ്റിലായിരുന്ന സ്വപ്ന സുരേഷ് ഇടപെട്ടായിരുന്നു. ഇതിന് നന്ദി പ്രകടിപ്പിച്ചാണ് വിരുന്നൊരുക്കിയതെന്നാണ് പുറത്ത് വരുന്ന വിവരം.
ലൈഫ് മിഷൻ പദ്ധതിയിൽ കമ്മീഷൻ ലഭിച്ചത് മന്ത്രി ഇ പി ജയരാജന്‍റെ മകനാണെന്ന് ബിജെപി ആരോപിച്ചിരുന്നു. അതാണ് ഇഡിക്കെതിരെ പരസ്യമായ നിലപാട് സിപിഎം സ്വീകരിച്ചിരിക്കുന്നതെന്നും സ്വപ്നയും ജലീലും ഒരേ തൂവൽ പക്ഷികളാണെന്നും സർക്കാർ രാജിവെച്ച് അന്വേഷണവുമായി സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മന്ത്രി പുത്രന്‍ ആരെന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.