Mon. Dec 23rd, 2024

ഡൽഹി:

രാജ്യത്തെ കൊവിഡ് വ്യാപനം തടയുന്ന കാര്യത്തിൽ കേന്ദ്രസർക്കാരിനെ വീണ്ടും വിമർശിച്ച് കോൺ​ഗ്രസ് നേതാവ് എംപി രാഹുൽ ഗാന്ധി രംഗത്തെത്തി.  ജനങ്ങൾ സ്വന്തം ജീവിതം രക്ഷിക്കാൻ നോക്കൂ. പ്രധാനമന്ത്രി മയിലുകളുമായി തിരക്കിലാണ് എന്നാണ് അദ്ദേഹത്തിന്റെ പുതിയ ട്വീറ്റ്. ഒരു വ്യക്തിയുടെ ഈ​ഗോയുടെ ഫലമായിരുന്നു കൃത്യമായ ആസൂത്രണമില്ലാത്ത ലോക്ക് ഡൗൺ പ്രഖ്യാപനംമെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. രാജ്യം മുഴുവൻ കൊവിഡ് പടർന്നു പിടിക്കാൻ കാരണമായത് അതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ആത്മനിർഭർ’ എന്നുകൊണ്ട് മോദി സർക്കാർ ഉദ്ദേശിക്കുന്നത് ജനങ്ങൾ തന്നെ സ്വാശ്രയരാകുക എന്നതാണെന്നും രാഹുൽ പരിഹസിച്ചു. തന്റെ ഔദ്യോ​ഗിക ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ മോദി പങ്കു വച്ച വീഡിയോയെക്കുറിച്ച് പരാമർശിച്ചാണ് അദ്ദേഹത്തിന്റെ പരിഹാസം. കഴി‍ഞ്ഞ ദിവസമാണ് മയിലുകൾക്ക് ഭക്ഷണം കൊടുക്കുന്ന മോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്.

By Athira Sreekumar

Digital Journalist at Woke Malayalam