Sun. Feb 23rd, 2025

ഡൽഹി:

നാളെ തുടങ്ങുന്ന പാർലമെൻറ് സമ്മേളനത്തിൽ സ്വർണ്ണക്കടത്ത് വിഷയം ഉന്നയിക്കാൻ തീരുമാനിച്ച് കോൺഗ്രസ്. കേരളത്തിലെ സ്വർണ്ണക്കടത്ത്, മന്ത്രി കെടി ജലീലിന്‍റെ പ്രോട്ടോക്കോൾ ലംഘനം എന്നിവയിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകാനാണ് സംസ്ഥാനത്തെ കോൺഗ്രസ് എംപിമാരുടെ തീരുമാനം. ബിജെപിയും ഇക്കാര്യം ഉന്നയിക്കാൻ തയ്യാറെടുക്കുകയാണ്.

അതിർത്തിയിലെ സംഘർഷം, സാമ്പത്തിക പ്രതിസന്ധി, കൊവിഡ് പ്രതിരോധം എന്നിവയിൽ വിശദ ചർച്ച വേണമെന്ന്സ്പീക്കർ വിളിച്ച കക്ഷി നേതാക്കളുടെ യോഗത്തിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു. അതേസമയം, ചോദ്യോത്തരവേള ഒഴിവാക്കിയതിലെ പ്രതിഷേധം അറിയിക്കുകയും ചെയ്തിട്ടുണ്ട്.

അതിർത്തിയിലെ സംഘർഷത്തിൽ സംഘർഷത്തിൽ പാർലമെൻറിൽ ചർച്ച നടത്താനുള്ള തിരുമാനം സർക്കാർ മാറ്റിയേക്കും. ചൈനയുമായുള്ള ചർച്ചകൾ ഫലവത്താകുമെന്നുള്ള സാധ്യത  മുന്നിൽ നിൽക്കെ വീണ്ടും വിഷയം ചർച്ച ചെയ്ത് അന്തരീക്ഷം കലുഷിതമാക്കേണ്ട എന്നാണ് സർക്കാർ നിലപാട്.

By Arya MR