Sun. Jan 19th, 2025

തിരുവനന്തപുരം:

മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ യുഎപിഎ കേസുകള്‍ വിചാരണ കോടതികള്‍ റദ്ദാക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ കോടതിയുടെ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ തുടര്‍നടപടി പാടില്ലെന്നാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. രൂപേഷിനെതിരെ കുറ്റ്യാടി, വളയം പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിലെ യുഎപിഎ വകുപ്പുകൾ ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഇതിനെതിരെ സംസ്ഥാനം സമർപ്പിച്ച ഹർജിയിൽ അന്തിമതീർപ്പാകും വരെ വിചാരണക്കോടതികൾ തീരുമാനമെടുക്കുന്നത് തടയണമെന്നാണ് സര്‍ക്കാരിന്‍റെ ആവശ്യം. 

By Binsha Das

Digital Journalist at Woke Malayalam