Thu. May 9th, 2024
കൊച്ചി:

തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ഓഫീസിലെത്തി. രാവിലെ 11 മണിക്ക് ഹാജരാകാനായിരുന്നു ബിനീഷിനോദ് ആവശ്യപ്പെട്ടിരുന്നത്. യുഎഇ കോൺസുലേറ്റിലെ വിസ സ്റ്റാംപിങ് സേവനകൾ ചെയ്തിരുന്ന യുഎഎഫ്എക്സ് കമ്പനി, ബിനീഷിന്‍റെ പേരിൽ ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്ത രണ്ട് കമ്പനികൾ എന്നിവയുടെ സാമ്പത്തിക ഇടുപാടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം.

സ്വർണ്ണക്കളക്കടത്തിന് പിന്നിലെ ഹവാല ബിനാമി ഇടപാടുകൾ, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയാണ് ഇഡി അന്വേഷിക്കുന്നത്. സ്വർണ്ണകള്ളക്കടത്ത് റാക്കറ്റ് സ്വർണ്ണം കൊണ്ട് വരുന്നതിന് ഫണ്ട് കണ്ടെത്താൻ ബെംഗളൂരുവിലെ മയക്ക് മരുന്ന് മാഫിയയുടെ സഹായം തേടിയതായും അന്വേഷണ ഏജൻസികൾക്ക് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. അതേസമയം, സ്വപ്ന സുരേഷും, സന്ദീപ് നായരും ബംഗളുരുവിൽ നിന്ന് അറസ്റ്റിലായ ദിവസം മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ മുഖ്യപ്രതി മുഹമ്മദ് അനൂപ് പല ഉന്നതരെയും വിളിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. കൂടാതെ, ബിനീഷ് ബംഗളുരുവിൽ മണി എക്സ്ചേഞ്ച് സ്ഥാപനം നടത്തിയിരുന്നത് വിദേശികൾ മയക്കുമരുന്ന് ഇടപാടിൽ നൽകുന്ന വിദേശ കറൻസികൾ രൂപയിലേക്ക് മാറ്റാനായിരുന്നുവെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് ആരോപിച്ചിരുന്നു.

By Arya MR