Mon. May 20th, 2024

തിരുവനന്തപുരം: പ്രശസ്ത സംവിധായകനും ഛായാ​ഗ്രാഹകനുമായ സം​ഗീത് ശിവൻ (65) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു സം​ഗീത് ശിവന്റെ അന്ത്യം.

യോദ്ധ, നിർണയം, ​ഗാന്ധർവം തുടങ്ങി മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് സംഗീത് ശിവന്‍. അന്തരിച്ച പ്രശസ്ത ഫോട്ടോ​ഗ്രാഫർ ശിവനാണ് സംഗീത് ശിവന്റെ പിതാവ്. ഛായാ​ഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ, സംവിധായകൻ സഞ്ജീവ് ശിവൻ എന്നിവരാണ് സഹോദരങ്ങൾ.

1990 ലെ വ്യൂഹം എന്ന ചിത്രത്തിലൂടെയാണ് സം​ഗീത് ശിവൻ സംവിധാന രം​ഗത്തെത്തിയത്. യോദ്ധ എന്ന ചിത്രത്തിലൂടെ എ ആർ റഹ്മാനെ മലയാളത്തിലെത്തിച്ചത് സംഗീത് ശിവനാണ്. എട്ട് സിനിമകൾ ഹിന്ദിയിൽ സംവിധാനം ചെയ്തിട്ടുണ്ട്.