Fri. Apr 19th, 2024

തിരുവനന്തപുരം:

സംസ്ഥാനത്തെ തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സർവ്വകക്ഷിയോഗം വിളിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് യോഗം. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ നടക്കേണ്ട തെരഞ്ഞെടുപ്പിനെ കുറിച്ച് ആശങ്കകളും സംശയങ്ങളും യോഗത്തിൽ മുഖ്യ ചർച്ചാവിഷയമാകും.

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് എപ്പോൾ നടത്തണമെന്ന് തീരുമാനിച്ചിട്ടില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയെ അറിയിച്ചത്. തിരഞ്ഞെടുപ്പ് തീയ്യതിയും വിജ്ഞാപനവും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. സർവകക്ഷി യോഗത്തിന് ശേഷമാകും അന്തിമ തീരുമാനം.

 

By Arya MR