Wed. Jan 22nd, 2025
തിരുവനന്തപുരം:

പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഉത്തരവാദിത്തമുള്ള സ്ഥാനത്തിരുന്ന് രമേശ് ചെന്നിത്തല വങ്കത്തരം പ്രസ്താവിക്കരുതെന്ന് വനിത കമ്മിഷൻ അധ്യക്ഷ എം സി ജോസഫൈൻ. പ്രതിപക്ഷ നേതാവ് പത്രപ്രവർത്തകൻ്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞ ഉത്തരം ആരോഗ്യവകുപ്പു മന്ത്രിയെയും കേരളത്തിലെ സ്ത്രീ സമൂഹത്തെയും പരോക്ഷമായി അവഹേളിക്കുന്നതാണ്. സ്ത്രീയ്ക്കു നേരെ പ്രവൃത്തിയിലും പ്രസ്താവനയിലും, ഏത് പദവിയിലുള്ള ആളായാലും ആർക്കും എന്തും ആകാമെന്ന ധാർഷ്ട്യമാണ് ചെന്നിത്തലയുടെ മറുപടിയെന്ന് എം സി ജോസഫൈൻ പറഞ്ഞു.

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയ ചെന്നിത്തല പ്രസ്താവന പിൻവലിച്ച് കേരളീയ സമൂഹത്തോട്, പ്രത്യേകിച്ച് സ്ത്രീകളോട് മാപ്പ് പറയണമെന്നും വനിതകമ്മിഷൻ അധ്യക്ഷ ആവശ്യപ്പെട്ടു. വിഷയം വനിത കമ്മിഷൻ വളരെ ഗൗരവത്തോടെയാണ് കാണുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam