Wed. Jan 22nd, 2025

തിരുവനന്തപുരം:

സംസ്ഥാനത്തെ ബാറുകളും ബീയര്‍ വൈന്‍ പാര്‍ലറുകളും തുറക്കുന്നു. എക്സൈസ് വകുപ്പിന്‍റെ ശുപാര്‍ശയില്‍ ഉടന്‍ തീരുമാനം ഉണ്ടാകും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും അനുകൂല നിലപാടാണ് എടുത്തതെന്നാണ് സൂചന. നിലവിൽ ബാറുകളിൽ പ്രത്യേക കൗണ്ടറുകൾ വഴിയുള്ള പാഴ്സലുകൾ മാത്രമാണ് നൽകുന്നത്. ബെവ്കോ ആപ്പിൽ ബുക്ക് ചെയ്തവർക്ക് മാത്രമേ മദ്യം വിൽക്കാൻ പാടുള്ളൂ എന്നാണ് ചട്ടം.

ആരോഗ്യവകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ബാറുകൾ തുറക്കുക. രാജ്യത്ത് പലഭാഗത്തും ബാറുകൾ തുറക്കാൻ നേരത്തെ അനുമതി നൽകിയിരുന്നു. പഞ്ചാബ്, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങൾ നേരത്തെ ബാറുകൾ തുറന്നിരുന്നു

 

 

 

By Binsha Das

Digital Journalist at Woke Malayalam