Mon. Dec 23rd, 2024

ബെംഗളൂരു:

ബോളിവുഡ് നടി റിയ ചക്രബര്‍ത്തിയെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് എന്‍സിബി അറിയിച്ചു.

സുശാന്ത് മയക്കുമരുന്ന് ഉപയോ​ഗിച്ചിരുന്നുവെന്ന് റിയ ചക്രബർത്തി നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ  ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു. താനുമായി അടുപ്പം തുടങ്ങുന്നതിന് മുൻപ് തന്നെ സുശാന്ത് മയക്കുമരുന്നു ഉപയോ​ഗിച്ചിരുന്നുവെന്ന് റിയ നേരത്തെ എൻസിബിക്ക് മൊഴി നൽകിയിരുന്നു.

അതേസമയം, ലഹരിക്കടത്ത് കേസില്‍ നടി റിയ ചക്രബര്‍ത്തിയുടെ സഹോദരന്‍ ഷ്വയ്ക് ചക്രബര്‍ത്തിയേയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

 

 

By Binsha Das

Digital Journalist at Woke Malayalam