Mon. Dec 23rd, 2024

കൊച്ചി:

ലോക്ക്ഡൗണിനെ തുടർന്ന് അടച്ചിട്ട കൊച്ചി മെട്രോ ഇന്ന് രാവിലെ 7 മണി മുതൽ വീണ്ടും പ്രവർത്തനം തുടങ്ങി. കൊവിഡ് മാനദണ്ഡങ്ങൾ  പാലിച്ചാണ് പൂര്‍ണമായും സര്‍വീസ് നടത്തുന്നത്. പേട്ടയിലേക്ക് നീട്ടിയ മെട്രോ ലൈനിന്‍റെ ഉദ്ഘാടനവും വീഡിയോ കോൺഫ്രൻസിംഗിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിച്ചു. ചടങ്ങിന് കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരി അധ്യക്ഷത വഹിച്ചു. നിലവിൽ ആലുവ മുതൽ തൈക്കൂടം വരെയായിരുന്നു സർവീസ്. തൈക്കുടത്ത് നിന്നും ഒരു കിലോമീറ്ററും മുന്നൂറ് മീറ്ററുമാണ് പേട്ടയിലേക്കുള്ളത്.

ഇന്നും നാളെയും രാവിലെ ഏഴ് മുതല്‍ ഒന്ന് വരെയും. ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി എട്ടു വരെയുമാണ് സര്‍വീസ് നടത്തുക. ബുധനാഴ്ച മുതല്‍ എല്ലാ ദിവസവും രാവിലെ 7 മുതല്‍ 12വരെയും ഉച്ചയ്ക്ക് 2 മുതല്‍ രാത്രി ഒമ്പതുവരെയുമായിരിക്കും സര്‍വീസ്. അതേസമയം, നിരക്കുകളില്‍ ഇളവു വരുത്തിയിട്ടുണ്ട്.

By Binsha Das

Digital Journalist at Woke Malayalam