Sun. Apr 28th, 2024

കൊച്ചി:

കൊവിഡ് സ്ഥിരീകരിക്കുന്നതിനായി ഐസിഎംആര്‍ അംഗീകരിച്ച മുഴുവന്‍ പരിശോധനകളും ഒരു കുടക്കീഴില്‍ സജ്ജീകരിച്ച് എറണാകുളം റീജണല്‍ പബ്ലിക് ഹെല്‍ത്ത് ലാബ്. ആര്‍.ടി പിസിആര്‍, ട്രൂ നാറ്റ്, സി.ബി നാറ്റ്, ആന്റിജന്‍ പരിശോധനകളാണ് പബ്ലിക് ഹെല്‍ത്ത് ലാബില്‍ സജ്ജീകരിച്ചിരിക്കുന്നത്. മുഴുവന്‍ പരിശോധനകളും ഒരിടത്ത് സാധ്യമാക്കിയ കേരളത്തിലെ ഏക പബ്ലിക് ഹെല്‍ത്ത് ലാബ് കൂടിയാണിത്. ഒന്നര മാസം കൊണ്ടാണ് ഇത്രയധികം പരിശോധനകള്‍  എറണാകുളം റീജണല്‍ പബ്ലിക് ഹെല്‍ത്ത് ലാബില്‍ ഒരുക്കിയിരിക്കുന്നത്.

 

By Binsha Das

Digital Journalist at Woke Malayalam