Mon. Dec 23rd, 2024

മുംബെെ:

ബോളീവുഡ് നടി കങ്കണ റണാവത്തിന് ‘വൈ’ ക്യാറ്റഗറി സുരക്ഷ നല്‍കി കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കമാന്‍ഡോകള്‍ ഉള്‍പ്പടെ 11 പോലീസ് ഉദ്യോഗസ്ഥരും സുരക്ഷ സംഘത്തിലുണ്ട്.

മുംബൈ നഗരത്തെ പാക് അധീന കശ്മീരിനോട് ഉപമിച്ച് കങ്കണ നടത്തിയ വിമര്‍ശനം വലിയ വിവാദമായിരുന്നു. നഗരത്തില്‍ കങ്കണയ്ക്ക് ഭരണകക്ഷിയായ ശിവസേന അനുഭാവികളുടെ ഭീഷണി ഉണ്ടെന്നാണ് വിലയിരുത്തല്‍. ഇതിന്‍റെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്‍റെ നടപടി. സുശാന്ത് സിങ് രജ്പുത്തിന്‍റെ ആത്മഹത്യയില്‍ ബോളിവുഡ് അഭിനേതാക്കളുടെയും മഹാരാഷ്ട്ര സര്‍ക്കാരിന്‍റെയും കടുത്ത വിമര്‍ശകയാണ് കങ്കണ.

അതേസമയം, ‘വൈ’ ക്യാറ്റഗറി സുരക്ഷ നല്‍കിയതില്‍ ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് കങ്കണ ട്വിറ്ററില്‍ നന്ദി അറിയിച്ചു. ദേശസ്നേഹ നിര്‍ഭരമായ വാക്കുകളെ ഒരു ഫാസിസ്റ്റിനും അടിച്ചമര്‍ത്താനാകില്ലെന്നതിന്‍റെ തെളിവാണ് തനിക്ക് ലഭിക്കുന്ന സുരക്ഷയെന്നും കങ്കണ ട്വിറ്ററില്‍ കുറിച്ചു.

 

 

By Binsha Das

Digital Journalist at Woke Malayalam