Sun. Jun 8th, 2025

തിരുവനന്തപുരം:

പി എസ് സി റാങ്ക് ലിസ്റ്റ് റദ്ദ് ചെയ്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അനു സര്‍ക്കാര്‍ നടപടിയുടെ രക്തസാക്ഷിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റാങ്ക് ലിസ്റ്റ് ആറ് മാസം കൂടി നീട്ടി  കൊടുക്കാന്‍ സര്‍ക്കാരിന് തടസ്സമില്ലായിരുന്നു. നിലവിലെ എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി ആറുമാസം കൂടി നീട്ടണം. പി.എസ്.സി ചെയര്‍മാന്‍ ഉദ്യോഗാര്‍ഥികളെ അപമാനിക്കുകയാണ്. പ്രതിഷേധിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ ഡീബാര്‍ ചെയ്യുന്ന പിഎസ് നടപടി ധിക്കാരപരമാണെന്നും ചെന്നിത്തല പറഞ്ഞു.

By Binsha Das

Digital Journalist at Woke Malayalam