Thu. Jan 23rd, 2025

ന്യൂഡല്‍ഹി:

രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ റെക്കോര്‍ഡ് വര്‍ധന. കഴിഞ്ഞ 24  മണിക്കൂറിനിടെ 78,761 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ലോകത്ത് തന്നെ എറ്റവും ഉയർന്ന പ്രതിദിന വർധനയാണ് ഇത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 35, 42, 733 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 948 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 63,498 ആയി.

നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്.  മഹാരാഷ്ട്രയിൽ മാത്രം 16,867 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവിടെ ഏഴരലക്ഷത്തിലധികം പേര്‍ക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. തമിഴ്‌നാടും ആന്ധ്രാപ്രദേശുമാണ് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങള്‍.

 

By Binsha Das

Digital Journalist at Woke Malayalam