Sat. Aug 9th, 2025 10:25:20 AM

ന്യൂഡല്‍ഹി:

നീറ്റ് – ജെഇഇ പരീക്ഷകളുടെ കാര്യത്തിൽ സർക്കാർ സമവായത്തിനു തയ്യാറാകണമെന്ന് കോൺഗ്രസ്‌ മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. സർക്കാരിന്റെ വീഴ്ചകൾ മൂലം വിദ്യാർത്ഥികൾക്ക് സുരക്ഷാ വീഴ്ച ഉണ്ടാകരുതെന്നും രാഹുൽ ട്വീറ്റ് ചെയ്തു. സ്പീക്ക് അപ്പ് ഫോർ സ്‌റ്റുഡന്റ് സേഫ്റ്റി എന്ന പേരിൽ ദേശിയ തലത്തിൽ നടത്തിയ ഓൺലൈൻ കാമ്പയിന്റെ ഭാഗമായി രാഹുൽ ഗാന്ധി സോഷ്യല്‍ മീഡിയയിലൂടെ സംസാരിക്കുകയായിരുന്നു.

അതേസമയം, ഈ വര്‍ഷത്തെ നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.

By Binsha Das

Digital Journalist at Woke Malayalam