Mon. Dec 23rd, 2024

തിരുവനന്തപുരം:

അഴിമതി ആരോപണ വിധേയരായ സംസ്ഥാന സർക്കാരിനെതിരെ യുഡിഎഫ് നേതൃത്വത്തിൽ സത്യഗ്രഹ സമരം നടത്തുന്നു. സംസ്ഥാനത്തെ ഇരുപത്തിയൊന്നായിരം വാര്‍ഡുകളിലാണ് സമരം. ലൈഫ് മിഷൻ അഴിമതിയിൽ ആരോപണപാത്രമായ വടക്കാഞ്ചേരി ഫ്ലാച്ച് സമുച്ചയം രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. യുഡിഎഫ് കൺവീനര്‍ ബെന്നിബെഹ്നാൻ, രമ്യാഹരിദാസ് എംപി, അനിൽ അക്കര എംഎൽഎ തുടങ്ങിയ കോൺഗ്രസ് നേതാക്കളും ചെന്നിത്തലയ്‌ക്കൊപ്പമുണ്ട്.

സ്വര്‍ണ്ണക്കള്ളക്കടത്ത്, ലൈഫ് മിഷനിലെ കോഴ, പ്രളയത്തട്ടിപ്പ്, പിന്‍വാതില്‍ നിയമനം, എന്നിവ സി ബി ഐ അന്വേഷിക്കുക, സെക്രട്ടേറിയറ്റിലെ ഫയല്‍ കത്തിച്ച സംഭവം എന്‍ഐഎ അന്വേഷിക്കുക മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സത്യാഗ്രഹ സമരം.