Mon. Dec 23rd, 2024

തിരുവനന്തപുരം:

ഇന്നലെ നടന്ന നിയമസഭാ സമ്മേളനവും പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയവും പ്രഹസനമായി മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രതിപക്ഷം നിർ​ഗുണമാണെന്നും അവർക്ക് തലച്ചോറിന്റെ അഭാവമുണ്ടെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. യുദ്ധത്തിൽ സർക്കാരിന് സഹായകമായ നിലയാണ് പ്രതിപക്ഷം സ്വീകരിച്ചതെന്നും സുരേന്ദ്രൻ ആരോപിച്ചു.

സ്വർണ്ണക്കടത്തിലോ ലൈഫ് മിഷൻ ചട്ടലംഘനത്തിലോ മുഖ്യമന്ത്രിയ്ക്ക് ഉത്തരമുണ്ടായില്ല. മന്ത്രി കെടി ജലീലിൻ്റെ പൊള്ളയായ വിശദികരണം  മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിക്കുകയായിരുന്നു. രാവിലെ കല്യാണം വൈകിട്ട് മൊഴിചൊല്ലൽ എന്നത് പോലെയാണ് പ്രതിപക്ഷത്തിന്റെ കാര്യം. രാവിലെ വിമാനത്താവള പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. പിന്നീട് അവിശ്വാസ വോട്ട് രേപ്പെടുത്തി. പ്രതിപക്ഷത്തിന് സർക്കാരിനെ നേരിടാനുള്ള ത്രാണിയില്ലെന്നും പിണറായിയുടെ ഐശ്വര്യമാണ് ചെന്നിത്തലയെന്നും സുരേന്ദ്രൻ ആരോപിച്ചു.