Sun. Feb 23rd, 2025

കാസര്‍ഗോഡ്:

പെരിയ ഇരട്ടക്കൊലക്കേസ് സിബിഐയ്ക്ക് വിട്ടതിൽ ആശങ്കയോ പേടിയോ എതിർപ്പോ ഇല്ലെന്ന് സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ. കേസിലെ മുഖ്യപ്രതി പീതാംബരനെ പാർട്ടി പുറത്താക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്‍റെ കൈകൾ ഈ കേസിൽ സംശുദ്ധമാണ്. കേസന്വേഷണം സിബിഐയ്ക്ക് വിട്ടതിനെതിരെ സർക്കാർ അപ്പീലിന് പോയത് സർക്കാരിന്‍റെ കാര്യമാണ്. അതിൽ പാർട്ടി അഭിപ്രായം പറയേണ്ട കാര്യമില്ല. ഇതുമായി ബന്ധപ്പെട്ട് നടന്ന എല്ലാ ഗൂഢാലോചനകളും പുറത്തുവരട്ടെയെന്നും പാർട്ടിക്ക് അതിൽ ഭയമില്ലെന്നും എം വി ബാലകൃഷ്ണൻ പറ‍ഞ്ഞു. പെരിയ കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി നടപടി സർക്കാരിന് തിരിച്ചടിയല്ലെന്ന് മന്ത്രി ഇപി ജയരാജനും പ്രതികരിച്ചു.

 

 

By Binsha Das

Digital Journalist at Woke Malayalam