Fri. Mar 29th, 2024

തിരുവനന്തപുരം:

തിരുവനന്തപുരം ജില്ലയിൽ അടുത്ത മൂന്ന് ആഴ്ചകളിൽ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുമെന്ന് ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ. തീവ്ര രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്നതിനാൽ ജില്ലയിൽ പ്രതിരോധ പ്രവര്‍ത്തനങ്ങൾ ശക്തമാക്കും. ഇതിനായി പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കിയതായും ജില്ലാ കളക്ടര്‍ അറിയിച്ചു.

ജില്ലയെ 5 സോണുകളായി വിഭജിച്ചാകും കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കൊവിഡ് പ്രതിരോധം ഈ സോണുകളെ കേന്ദ്രീകരികരിച്ച് നടത്തും. പ്രതിദിന രോഗികളുടെ എണ്ണം നിയന്ത്രണ വിധേയമാക്കുക, നിലവിൽ രോഗബാധ ഇല്ലാത്ത പ്രദേശങ്ങളിൽ  രോഗവ്യാപനം  തടയുക, മരണ നിരക്ക് കുറയ്ക്കുക എന്നിവയിലൂന്നിയാകും പ്രവര്‍ത്തനങ്ങളെന്നും മന്ത്രി കൂട്ടിച്ചേർത്തു.