Mon. Dec 23rd, 2024

മോസ്‌കോ:

കൊവിഡ് പ്രതിരോധ വാക്സിനായ  സ്പുടിനിക് 5ൻറെ ഉത്പാദനം സംബന്ധിച്ച് ഇന്ത്യയുമായി ചർച്ച ആരംഭിച്ചുവെന്ന് റഷ്യ.  റഷ്യൻ വിദേശ നിക്ഷേപ നിധി ഡയറക്ടർ കിറിൽ ദിമിത്രേവാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്.  സ്പുട്നിക് അഞ്ചിന് താല്പര്യം പ്രകടിപ്പിച്ച് 20 രാജ്യങ്ങൾ ബന്ധപ്പെട്ടിട്ടുണ്ടെന്ന് റഷ്യ വ്യക്തമാക്കി.

മരുന്ന് നിർമ്മാതാക്കളായ ഗമാലെയ റിസർച്ച് സെൻറർ ഉത്പാദനത്തിനും പങ്കാളികളെ തേടുകയാണ്. ഇതിന് ഇന്ത്യയുടെ പങ്കാളിത്തം ആരായാനാണ് തീരുമാനമെന്ന് റഷ്യ പറഞ്ഞു.  ഇക്കാര്യത്തിൽ ഇന്ത്യയുമായി ചില ചർച്ചകൾ നടന്നതായും ദിമിത്രേവ് അറിയിച്ചു. സ്‌പുട്ടിനിക് 5 ന് അംഗീകാരം നൽകിയെങ്കിലും മൂന്നാം ഘട്ട പരീക്ഷണം ആരംഭിച്ചതായി ഇതുവരെ സൂചന ലഭിച്ചിട്ടില്ല.