Thu. Dec 19th, 2024

തിരുവനന്തപുരം:

കൊവിഡ് രോഗികളുടെ ഫോണ്‍രേഖകള്‍ പരിശോധിക്കുന്നത് സര്‍ക്കാരിന് തുടരാം. പരിശോധിക്കുന്നത് ടവര്‍ ലൊക്കേഷന്‍ മാത്രമാണെന്ന വിശദീകരണം കോടതി അംഗീകരിച്ചു. കൊവിഡ് ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവരുടെ ഫോൺ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി തീര്‍പ്പാക്കികൊണ്ടാണ് ഹെെക്കോടതിയുടെ ഉത്തരവ്. ദിനംപ്രതി സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തില്‍ ഇത്തരത്തിലുള്ള കര്‍ശന നടപടി വേണ്ടിവരുമെന്ന് ചൂണ്ടികാട്ടിയാണ് സര്‍ക്കാരിന് അനുകൂലമായി ഹെെക്കോടതിയുടെ ഉത്തരവ്.

 

 

 

By Binsha Das

Digital Journalist at Woke Malayalam