Fri. Nov 21st, 2025

തിരുവനന്തപുരം:

സർക്കാരിന് പ്രതിരോധ വലയം തീർത്ത്  നവമാധ്യമങ്ങളില്‍ രംഗത്തിറങ്ങാന്‍ എംഎല്‍എമാര്‍ക്ക് സിപിഎം നിര്‍ദേശം. സിപിഎം പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലാണ് നിര്‍ദേശം. എം ശിവശങ്കറിനെ കയ്യൊഴിഞ്ഞ് സർക്കാരിനെ പിന്തുണയ്ക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അതേസമയം, ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരും.

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് യുണിടാക്ക് നാലരക്കോടിയോളം രൂപ കമ്മീഷൻ നൽകിയെന്ന വിവരങ്ങൾ പുറത്തുവരുമ്പോൾ സർക്കാർ തലത്തിൽ അന്വേഷണം വേണോ എന്നത് യോഗം ചർച്ച ചെയ്യും. ഒപ്പം തദ്ദേശ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളും ചർച്ചയാകും.